01 മാർച്ച്, 2012

ആരോഗ്യ ഇന്‍ഷുറന്‍‍സ് (CHIS)സ്മാര്‍ട്ട് കാര്‍ഡ് പുതുക്ക​ല്‍


ആരോഗ്യ ഇന്‍ഷുറന്‍‍സ് (CHIS)സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
ആരോഗ്യ ഇന്‍ഷുറന്‍‍സ് (CHIS)സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ മാര്‍ച്ച് മാസത്തില്‍ നടത്തുന്നതാണെന്ന് CHIAK അറിയിച്ചിട്ടുണ്ട്. TPA ക്കാണ്  ഇതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം .എറണാകുളം ജില്ലയില്‍ Medsave എന്ന TPA ക്കാണ്  ഉത്തരവാദിത്തം. ചില ജില്ലകളിലെ TPA  അക്ഷയക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്ന ചുമതല തന്നിട്ടുണ്ട്. Medsave അതിന് തയ്യാറല്ലാത്തതിനാ​​​ല്‍ എറണാകുളം ജില്ലയില്‍ അക്ഷയക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതുമായോ, പുതിയ സ്മാര്‍ട്ട് കാര്‍ഡിന്റെ എന്‍റോള്‍മെന്റ് സംബന്ധിച്ചോ ചുമതല ഇല്ല. 31/03/2012 വരെ കാലാവധിയുള്ള കാര്‍ഡുകളാണ് ഇപ്പോള്‍ പുതുക്കി നല്‍കുക. നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡുമായി കാര്‍ഡിലുള്‍പ്പെട്ട ഒരംഗം പുതുക്കല്‍ ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന് കാര്‍ഡ് പുതുക്കേണ്ടതാണ്.ഓരോ തദ്ദേശസ്ഥാപനത്തിനും അനുവദിച്ച പുതുക്കല്‍ കേന്ദ്രത്തില്‍ ചെന്നാല്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. APL കാര്‍ഡ് പുതുക്കുന്നതിന് ബ്ലോക്ക് തലത്തില്‍ അനുവദിച്ച APL പുതുക്കല്‍ കേന്ദ്രത്തില്‍ ചെല്ലേണ്ടതാണ്.

നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളുടെ പുതുക്കല്‍ കഴി‍‍‍ഞ്ഞ് അക്ഷയ വഴി ഈ വര്‍ഷം രജിസ്ട്രേഷന്‍ ന‍ടത്തിയവരുടെ ഫോട്ടോ എന്റോള്‍മെന്റ് നടത്തി പുതിയ കാര്‍ഡ് നല്‍കുന്നതാണ്. ഇതിനായി രജിസ്ട്രേഷന്‍ ന‍ടത്തിയ സമയത്ത് പേര് നല്‍കിയ ഒരു കുടുബത്തിലെ എല്ലാവരും ഒരുമിച്ച് , അക്ഷയ സെന്ററില്‍ നിന്ന് നല്‍കിയ രജിസ്ട്രേഷന്‍ രസീതിയുമായി സ്വന്തം തദ്ദേശസ്ഥാപനത്തിന് അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ് എന്റോള്‍മെന്റ് കേന്ദ്രത്തില്‍ ചെല്ലേണ്ടതാണ്. നിശ്ചിത ദിവസങ്ങളില്‍ മാത്രമേ ഒരോ തദ്ദേശ സ്ഥാപനത്തിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.