റേഷന്‍ കാര്‍ഡ്



               
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.       താലൂക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രത്തിന്റെ  പേരും
അഡ്രസ്സും ഫോണ്‍ നമ്പറും മുന്‍​​പേജില്‍ വയ്ക്കുക.
2.      പുതിയ കാര്‍ഡിനുള്ള അടിസ്ഥാനം സമ്മതപത്രം /കാര്‍ഡ് രണ്ടാക്കല്‍ ആകുമ്പോള്‍ പഴയ കാര്‍ഡ് നമ്പറില്‍ നിന്നു പേര് സെലക്ട് ചെയ്ത് മാത്രം അപേക്ഷ പൂരിപ്പിക്കുക.
3.     പുതിയ കാര്‍ഡിനുള്ള അപേക്ഷയില്‍ താഴെയായി ARD NUMBER  രേഖപ്പെടുത്തേണ്ടതാണ്.
4.     യാതൊരു കാരണവശാലും പഴയ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കുറവു ചെയ്യാന്‍ പാടുള്ളതല്ല.
5.     റിഡക്ഷന്‍ /സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ എന്നത് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിട്ടുള്ള പഴയ റേഷന്‍ കാര്‍ഡ് നമ്പര്‍ ആണ്.
6.     റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ പഴയ കാര്‍ഡില്‍ നിന്നുള്ള പേര്, വയസ്സ് എന്നിവ മാത്രമേ നല്‍കാന്‍ പാടുള്ളു.
7.     അക്ഷരത്തെറ്റല്ലാതെ മറ്റൊരു തിരുത്തലുകളും അനുവദനീയമായ തെളിവുകളില്ലാതെ മാറ്റാന്‍ പാടില്ല.
8.     താഴെ കൊടുത്തിരിക്കുന്ന ആവശ്യങ്ങള്‍ക്കായി താലൂക്ക്  സപ്ലെ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്:
i.  ഇതുവരെ ഒരു കാര്‍ഡിലും ഉള്‍പ്പെടാത്ത വ്യക്തികള്‍
ii.  കാര്‍ഡ് കളഞ്ഞു പോയവര്‍
iii.  Non-inclusion/non-renewal certificate സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍
iv.  Barcode തെറ്റ് വന്നിട്ടുള്ളവര്‍
v.  NRK

   

               


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.