18 മാർച്ച്, 2012

ആബി ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍


ആം ആദ്മി ബീമ യോജന( ആബി)
പദ്ധതിയില്‍ അംഗമാകുന്നതിന് അര്‍ഹതയുള്ളവര്‍
പഞ്ചായത്ത് പ്രദേശത്ത് 5 സെന്റോ അതില്‍ താഴെയോ ഭൂമി സ്വന്തമായിട്ടുള്ള ,  കുടുംബത്തിലെ 18 നും 59 വയസ്സിനും  ഇടയില്‍ പ്രായമുള്ള അംഗത്തിന് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
മുന്‍‌പ് ആബി പദ്ധതിയില്‍ ചേര്‍ന്നവര്‍  ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല
പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷകന്‍ ചെയ്യേണ്ടത്
അക്ഷയ സെന്ററില്‍ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് ,പഞ്ചായത്ത് സെക്രട്ടറി / വില്ലേജ് ഓഫീസര്‍ / വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം അക്ഷയ സെന്ററില്‍ സമര്‍പ്പിക്കുക
അക്ഷയ സെന്റര്‍ ചെയ്യേണ്ടത്
·        ആരോഗ്യ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും അപേക്ഷ ഫാറം അക്ഷയ സെന്ററുകളില്‍ എത്തിച്ചു തരും എന്നാണ് അറിയിച്ചിട്ടുള്ളത്. ഈ അപേക്ഷ ഫാറം ആവശ്യമായ വ്യക്തികള്‍ക്ക് സൗജന്യമായി നല്‍കുക അപേക്ഷ ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടില്ലെങ്കില്‍ 1 രൂപ ഫോട്ടോകോപ്പി ചാര്‍ജ് വാങ്ങി ഫാറം നല്‍കുക.
·        പൂര്‍ണ്ണമായും പൂരിപ്പിച്ച സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് 10 രൂപ സര്‍വ്വീസ് ചാര്‍ജ് കൈപ്പറ്റി  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍രസീതിന്റെ പ്രിന്റ് അപേക്ഷകന് നല്‍കുക.
·       ·        ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തതിനുശേഷം അക്ഷയ സെന്ററില്‍ സൂക്ഷിക്കുക . ആവശ്യപ്പെടുമ്പോള്‍ ജില്ലാ ഓഫീസിലേക്ക് നല്‍കുക.

രജിസ്‌ട്രേഷന്‍ സൗകര്യം 2012 മാര്‍ച്ച് 19 മുതല്‍  2012 മാര്‍ച്ച് 28 വരെ മാത്രം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.